---
title: "ജൂലൈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ: 1095 കോടി അനുവദിച്ചു"
english_title: "Kerala Welfare Pension Distribution Starts Tomorrow, 1095 Cr Allocated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374198/kerala-welfare-pension-july-2026-distribution`"
published_at: "2026-07-23T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a622c2f56dd1_images_(57).jpeg"
keywords: ["Kerala Pension", "Welfare Pension", "July Pension", "Farmer Pension"]
---

# ജൂലൈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ: 1095 കോടി അനുവദിച്ചു

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് ജൂലൈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ ജൂലൈ 24 വെള്ളിയാഴ്ച മുതൽ ആരംഭിക്കും. ഇതിനായി സർക്കാർ 1095 കോടി രൂപ അനുവദിച്ചു.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് ജൂലൈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ ജൂലൈ 24 വെള്ളിയാഴ്ച മുതൽ ആരംഭിക്കും. ഇതിനായി സർക്കാർ 1095 കോടി രൂപ അനുവദിച്ചു.

ഓഗസ്റ്റ് 3ന് മുമ്പ് പെൻഷൻ വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യം.

കർഷക തൊഴിലാളി പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ, ഭിന്നശേഷി പെൻഷൻ, വിധവാ പെൻഷൻ എന്നിവയുൾപ്പെടെയുള്ള വിവിധ ക്ഷേമ നിധി ബോർഡ് പെൻഷനുകളും നാളെ മുതൽ വിതരണം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374198/kerala-welfare-pension-july-2026-distribution`)